കൊച്ചി: ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി. കോടതിക്ക് ഇടപെടുന്നതിന് പരിമിതിയുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദേശം നല്‍കാനാകില്ലെന്നും വീഴ്ചകള്‍ വന്നാല്‍ ചൂണ്ടിക്കാട്ടാനേ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ശബരിമല അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹര്‍ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി
By
October 30, 2018 12:38 pm