ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്ത് കെ.എസ്.ആര്.ടി.സി ചാര്‍ജ്ജ് വര്‍ധിപ്പിക്കില്ലെന്ന് എം.ഡി. ടോമിന് ജെ. തച്ചങ്കരി. ഓരോ മിനിട്ട് ഇടവിട്ട് നിലക്കലില്‍ നിന്ന് കെ.എസ്.ആര്.ടി സി സര്‍വ്വീസ് നടത്തുമെന്നും വി.ഐ പികള്‍ക്ക് പ്രത്യേക വാഹനം ഇത്തവണ ഒരുക്കുമെന്നും എം.ഡി അറിയിച്ചു.
നിലക്കല്‍ പ്രധാന ഇടതാവളമായി മാറുന്ന സഹചര്യത്തില്‍ കൂടുതല്‍ സൗകര്യം ഇത്തവണ ഏര്‍പ്പെടുത്തും. ഓരോ 4 മണിക്കൂറിലും പതിനയ്യായിരം തീര്‍ത്ഥാടകരെ പമ്പയിലെത്തിക്കും. 10 ഇലക്ട്രിക് ബസ്സ് പരീക്ഷണാടിസ്ഥാനത്തില്‍ ഉണ്ടാകുമെന്നും ചാര്‍ജ്ജ് ചെയ്യാന്‍ സ്റ്റേഷന് സജ്ജമാക്കാന്‍ കെഎസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.എസ്.ആര്.ടി സി എം.ഡി ടോമിന് ജെ തച്ചങ്കരി പറഞ്ഞു.
ടിക്കറ്റുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലായിരിക്കും. ഓണ്‍ലൈന്‍ ആയും കിയോസ്കുകള്‍ വഴിയും ടിക്കറ്റുകള്‍ എടുക്കാം. ബസ്സില്‍ കണ്ടക്ടര്‍മാര്‍ വേണ്ടി വരില്ല. പത്തനംതിട്ടയെ പ്രധാന സ്റ്റേഷനാക്കി ആക്കി പ്രവര്‍ത്തനം ക്രമീകരിക്കും. നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്ന പത്തനംതിട്ട ടെര്‍മിനല്‍ പണി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.