Kerala

മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

ശബരിമലയിലെ മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത്. ഭീഷണിക്കു പുറമേ അശ്ലീല പദപ്രയോഗങ്ങള്‍ അടങ്ങിയതാണ് കത്ത്. മേല്‍ശാന്തിയുടെ പരാതിയില്‍ സന്നിധാനം പോലീസ് കേസെടുത്തു.

ശബരിമല യുവതി പ്രവേശനത്തിനെതിരേ സന്നിധാനത്ത് പരികര്‍മ്മികള്‍ നടത്തിയ സമരത്തെയും തന്ത്രിയുടെ നിലപാടിനെയും പിന്തുണച്ചതിനാണ് ഭീഷണിയെന്ന് അനീഷ് നമ്പൂതിരി പറഞ്ഞു.

പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ച പരികര്‍മ്മികള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുമ്പോഴാണ് നട അടയ്ക്കാനും പ്രതിഷേധ പ്രകടനത്തിനും നിര്‍ദ്ദേശം നല്‍കിയ തന്ത്രിയെ പിന്തുണച്ച് അനീഷ് നമ്പൂതിരി രംഗത്തെത്തിയത്. തന്ത്രിയുടെ നിര്‍ദ്ദേശം എന്തുതന്നെയായാലും അത് അനുസരിക്കാനും പരിപാലിക്കാനും തങ്ങള്‍ തയ്യാറാണെന്നായിരുന്നു അനീഷ് നമ്പൂതിരി പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top