Breaking News

100 കോടി ക്ലബ്ബിൽ മാളികപ്പുറം; സന്തോഷ വാർത്തയുമായി ഉണ്ണി മുകുന്ദൻ

മാളികപ്പുറം 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് ചിത്രം 100 കോടിയെന്ന സ്വപ്ന സംഖ്യയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ഉണ്ണി മുകുന്ദനാണ് സന്തോഷവാർത്ത പങ്കുവച്ചത്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായി മാളികപ്പുറം. 

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.’- ഉണ്ണി മുകുന്ദൻ കുറിച്ചു. 

നവാ​ഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരിൽ നിന്നും വൻ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്. ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top