Kerala

ശബരിമല കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ തലമുറ മുടിഞ്ഞുപോട്ടെ; ഒടുവില്‍ പന്തളം അമ്മ നുണപ്രചരണവും പൊളിഞ്ഞു

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന പ്രത്യക്ഷ പോരാട്ടങ്ങള്‍ക്കു പുറമെ സൈബര്‍ പോരാട്ടവും ശക്തമാണ്. ശബരിമല വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് ദിനംപ്രതി സമൂഹമാധ്യമങ്ങളില്‍ വന്ന് നിറയുന്നത്. അത്തരത്തില്‍ പന്തളം മുന്‍ രാജകുടുംബാഗം തിരുവോണം അംബ തമ്പുരാട്ടിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്നു നിറഞ്ഞ പോസ്റ്റ് സോഷ്യല്‍ മീഡിയ തന്നെ ഇപ്പോള്‍ പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തിരിക്കുകയാണ്.

എന്റെ മകന്‍ ഇരിക്കുന്ന പുണ്യസ്ഥാനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടെ… എന്നു തുടങ്ങുന്ന പോസ്റ്റില്‍ നീചമായ ശാപവാക്കുകള്‍ പന്തളം കുടുംബാഗം പറയുന്ന രീതിയിലാണ് ഉള്ളത്. എന്നാല്‍ ഫോട്ടോ അടക്കം ചേര്‍ത്ത് പ്രചരിക്കുന്ന പോസ്റ്റില്‍ ഉള്ള അംബ തമ്പുരാട്ടി ഒരു വര്‍ഷം മുന്‍പ് 2017 നവംബറില്‍ മരണമടഞ്ഞിരുന്നു.

 

സംഗതി വ്യജമാണെന്ന് തിരിച്ചറിഞ്ഞതോടെ വി.ടി ബല്‍റാം എംഎല്‍എയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മരിച്ചുപോയ ഒരു പാവം സ്ത്രീയുടെ പേരില്‍ ഇങ്ങനെ അപഹാസ്യമായ ശാപവചനങ്ങള്‍ ഫോട്ടോഷോപ്പില്‍ എഴുതിപ്പിടിപ്പിച്ച് അവരെ എല്ലാവര്‍ക്കും മുമ്പില്‍ പരിഹാസ കഥാപാത്രമാക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമങ്ങളുപയോഗിച്ച് കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top