മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരനായ എംകെ സാനുമാഷിന്റെ 91-ാം പിറന്നാള്‍ ആഘോഷം തെരുവില്‍ അലയുന്ന അനാഥര്ക്കൊപ്പമാണ്. നാളെ ഉച്ചയ്ക്ക് എറണാകുളം ഫേയ്സ് ഫൗണ്ടേഷന്റെ കാരക്കാമുറിയിലെ പാവങ്ങള്‍ക്കായുള്ള സൗജന്യ ഉച്ചഭക്ഷണവേദിയിലാവും മലയാള സാഹിത്യ തറവാട്ടിലെ കാരണവര്‍ പിറന്നാള്‍ ആഘോഷിക്കുക.
ഫേയ്സിന്റെ രക്ഷാധികാരിയായ സാനുമാഷ് ആരോരുമില്ലാത്തവര്‍ക്ക് ഉച്ചയൂണ് വിളമ്പിക്കൊടുത്ത് അവര്‍ക്കൊപ്പം ഇരുന്ന് ഊണ് കഴിച്ചാണ് ഇപ്രാവശ്യം പിറന്നാള്‍ ആഘോഷിക്കുന്നത്. തികച്ചും അനൗപചാരികമായ ചടങ്ങില്‍ അദ്ദേഹത്തിന്റെ ബന്ധുമിത്രാതികള്‍ പങ്കെടുക്കുമെന്ന് ഫേയ്സിന്റെ പ്രസിഡന്റ് ടിആര്‍ ദേവന് കേരളാവിഷന് ഓണ്‍ലൈനോട് പറഞ്ഞു.