Kerala

കേരള പോലീസിന് ഇനി ഹെലികോപ്റ്ററില്‍ പറക്കാം..!

കൊച്ചി: കേരള പോലീസിന് ഉടന്‍ ഹെലികോപ്റ്റര്‍ സൗകര്യം ലഭ്യമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളവും നവകേരള നിര്‍മിതിയും’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു നിമിഷവും ഏതൊരു ദുരന്തവും വരാം എന്ന രീതിയില്‍ വേണം സംസ്ഥാന പോലീസ് സേന ഇനി മുന്നോട്ടുപോകാനെന്നാണ് പ്രളയം നമ്മെ പഠിപ്പിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രളയത്തില്‍ ആറു ലക്ഷത്തോളം പേരെയാണ് പോലീസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയതെന്നും പറഞ്ഞു.

ദുരിതാശ്വാസ നിവാരണത്തിന് പോലീസിന് ഒരു പരിശീലനവും ലഭിച്ചിട്ടില്ല. ആവശ്യമായ ഒരു സജ്ജീകരണവും അവര്‍ക്കില്ലായിരുന്നു. എന്നിട്ടും സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് അവര്‍ രംഗത്തിറങ്ങിയതെന്നും ദുരന്തസാധ്യതാ പ്രദേശങ്ങളിലെ 100 പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ടോര്‍ച്ച് പോലുമില്ലാത്ത സ്റ്റേഷനുകളുണ്ട്. ആദ്യം 2,000 പേര്‍ക്ക് ദുരന്തനിവാരണത്തില്‍ 15 ദിവസത്തെ അടിസ്ഥാന പരിശീലനം നല്‍കും. ദേശീയ ദുരന്തനിവാരണ സേന ഇതിനുള്ള ആളുകളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

ദുരന്തസാധ്യതാ മേഖലയിലുള്ള സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും പ്രളയദിനങ്ങളില്‍ ഉജ്ജ്വല രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മെഡല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സെമിനാറില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top