Latest News

സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കും; സുപ്രിംകോടതി

ഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്നായികിനാണ് മേല്‍നോട്ട ചുമതല. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. ഈ മാസം 23 മുതലുള്ള സിബിഐയിലെ സ്ഥലംമാറ്റ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

അതേസമയം അന്വേഷണം കഴിയും വരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പുതിയ സിബിഐ മേധാവി എ.നാഗേശ്വരറാവു നിര്‍ണായക തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മേല്‍നോട്ടം വഹിച്ചാല്‍ മതിയാകും. രാജ്യതാത്പര്യം സംരക്ഷിക്കേണ്ട കേസാണ് ഇതെന്നും സിബിഐയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ടെന്നും കേസ് പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. ആദ്യം പത്ത് ദിവസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട കോടതി കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് രണ്ട് ആഴ്ച്ച സമയം നീട്ടി നല്‍കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top