Kerala

ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടി; ശബരിമലയിലെ 3 മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവ്

ശബരിമല: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയങ്കെിലും അതിന് ശേഷം ഇത്രയ്ക്ക് വലിയൊരു തിരിച്ചടി ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചു കാണില്ല. പ്രളയ ദുരന്തത്തില്‍ ആകെ നശിച്ച പമ്പയിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും വഴിമുട്ടി നില്‍ക്കുമ്പോള്‍ ശബരിമലയിലെ വരുമാനത്തിലുണ്ടായ ഇടിവ് ദേവസ്വം ബോര്‍ഡിന് കനത്ത ആഘാതം തന്നെയാണ്.

3 മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപ മാത്രം. പ്രളയത്തെ തുടര്‍ന്നു ചിങ്ങമാസ പൂജയ്ക്കു ഭക്തര്‍ ഇല്ലായിരുന്നു.

സ്ത്രീപ്രവേശന വിവാദത്തിനു ശേഷം ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്നും വഴിപാടിനു സാധനങ്ങള്‍ വാങ്ങി നല്‍കിയാല്‍ മതിയെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശക്തമാകുമ്പോഴും ബോര്‍ഡ് ഭക്തരില്‍ പ്രതീക്ഷയര്‍പ്പിച്ചു. എന്നാല്‍ കാണിക്കയില്‍ ‘സ്വാമി ശരണം’ എന്നെഴുതിയ തുണ്ടുപേപ്പറുകള്‍ ഏറെയായിരുന്നു. തുലാമാസ പൂജാ ദിനങ്ങളില്‍ ലഭിച്ചത് 2.69 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 5.62 കോടി ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top