Latest News

സിബിഐ തലപ്പത്തെ തമ്മിലടി; കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ തമ്മിലടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകള്‍ക്ക് മുമ്പിലും കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. ഡല്‍ഹി സിബിഐ ആസ്ഥാനത്തെ ധര്‍ണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് സൂചന.

റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍നിന്ന് നീക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മാത്രമല്ല അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണ് തീരുമാനത്തിന് പിന്നിലെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകളിലും രാവിലെ പത്തരയ്ക്കാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധധര്‍ണ.

അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് കാണിച്ച് അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ ഡയറക്ടറെ നീക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമണ്‍ കോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top