Kerala

മണ്ഡലകാലത്ത് നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ അത്യാധുനിക ഇലക്ട്രിക്ക് ബസ് സര്‍വ്വീസുകള്‍

നിലയ്ക്കല്‍: ശബരിമല മണ്ഡലകാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയ്യപ്പന്‍മാര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ പുതിയ സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി. മണ്ഡലകാലത്ത് നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ അത്യാധുനിക ഇലക്ട്രിക്ക് ബസുകള്‍ സര്‍വ്വീസ് നടത്തും.

കെഎസ്ആര്‍ടിസിയുടെ എസി-നോണ്‍ എസി ബസുകള്‍ക്ക് പുറമേയാണ് വൈദ്യുത ബസ് സര്‍വ്വീസുകള്‍. പത്ത് ഇലക്ട്രിക്ക് ബസുകളായിരിക്കും സീസണില്‍ സര്‍വീസിന് എത്തുക. ലോ ഫ്‌ളോര്‍ ബസിന്റെ നിരക്ക് തന്നെയാവും ഇലക്ട്രിക് ബസിലും ഈടാക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top