പള്ളിപ്പുറം: ജലന്ധര്‍ ബിഷപ്പിനെതിരെ മൊഴി നല്കിയ ഫാ കുര്യാക്കോസിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. പള്ളിപ്പുറം സെന്റ്മേരീസ് പള്ളിയിലെ കുടുംബ കല്ലറയില്‍ വൈദികന്റെ മൃതദേഹം സംസ്ക്കരിക്കും.എറണാകുളം അങ്കമാലി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തേടത്താണ് സംസ്ക്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് ഫാ കുര്യാക്കോസിന്റെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ജലന്ധറില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബുധനാഴ്ച വൈകിട്ടോടെ ഇന്‍ഡിഗോ വിമാനത്തിലാണ് വൈദികന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.