Latest News

നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കാരപ്പണി നടത്തുന്നവര്‍ക്ക് ഇനി പണി കിട്ടും

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കാരപ്പണി നടത്തുന്നവര്‍ക്ക് ഇനി പണി കിട്ടും. മോട്ടോര്‍ വാഹനവകുപ്പു നിര്‍ദേശിച്ചിരിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കുമെന്നു പോലീസ് അറിയിച്ചു. മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്തു 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.

 

നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് 3000, മീഡിയം വാഹനങ്ങള്‍ക്ക് 4000, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍ പ്ലേറ്റുകളില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍ പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണെന്നു പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top