Breaking News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് കെ.സുരേന്ദ്രനോട് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് കോടതി ആരാഞ്ഞു. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരണപ്പെട്ട സാഹചര്യത്തിലാണ് കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞത്. ഇതില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നും അതിനാല്‍ മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.
മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top