ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥരുടെ ചുമതല മാറ്റിയ സംഭവത്തില്‍ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചു. ചുമതലകളില്‍ നിന്ന് തന്നെ നീക്കിയത് ചോദ്യം ചെയ്താണ് നടപടി.
അതേസമയം, നിര്‍ണായക കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുമ്പോള്‍ അനുമതി വേണമെന്നും ചട്ടം ലംഘിച്ച് ഉദ്യോഗസ്ഥരെ മാറ്റിയ നടപടിക്കെതിരെ ഹര്‍ജി നല്‍കുമെന്നും പ്രശാന്ത് ഭൂഷണ് അറിയിച്ചു. നടപടി നേരിട്ട രാകേഷ് അസ്താന നിര്‍ണായക കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്.
സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്റെ തുടര്‍ച്ചയായാണ് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റിയത്. ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സ്ഥാനം നഷ്ടപ്പെട്ട സിബിഐ മേധാവി അലോക് കുമാര്‍ വര്‍മയുടെയും ഉപമേധാവി അസ്താനയുടെയും ഓഫീസുകള്‍ അടച്ചൂപൂട്ടുകയും സിബിഐ ആസ്ഥാനത്തെ 10, 11 നിലകള്‍ സീല്‍ ചെയ്യുകയും ചെയ്തു.