Latest News

സിബിഐ തലപ്പത്തെ ഉള്‍പ്പോര്; ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്റെ തുടര്‍ച്ചയായി സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി. എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്‍കി. ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

സിബിഐ മേധാവി അലോക് കുമാര്‍ വര്‍മയുടെയും ഉപമേധാവി അസ്താനയുടെയും ഓഫീസ് അടച്ചൂപൂട്ടി. സിബിഐ ആസ്ഥാനത്തെ 10, 11 നിലകള്‍ സീല്‍ ചെയ്തു, ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവു ചുമതലയേറ്റു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടിട്ടും കടുത്ത നിലപാടു തുടരുന്ന സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്ന അസ്താനയുടെ ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. എന്നാല്‍ അതുവരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം.

അലോക് വര്‍മയ്‌ക്കെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നു കഴിഞ്ഞദിവസം ഡിസിപി ദേവേന്ദ്ര കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ 7 ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഉന്നതര്‍ക്കിടിയിലെ തര്‍ക്കം സര്‍ക്കാരിനു തലവേദനയായതോടെ പ്രശ്‌നപരിഹാരത്തിനുള്ള തീവ്രശ്രമത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top