Kerala

ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പരാജിതന്റെ പരിവേദനമാണ് മുഖ്യമന്ത്രിയുടെ വാക്കില്‍ കൂടി കേരളം കേട്ടതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേത്തു.

ബി.ജെ.പിക്കെതിരെയോ തനിക്കെതിരെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം. ശബരിമലയുടെ അടിസ്ഥാനപരമായ പിതൃസ്ഥാനം തന്ത്രിക്കാണ്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നത്. അത് സാധിക്കില്ലെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല തന്ത്രി സര്‍ക്കാരിന്റെയോ ദേവസ്വംബോര്‍ഡിന്റെയോ കീഴുദ്യോഗസ്ഥനല്ല. ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റുന്നില്ല. ഒരു സര്‍വീസ് റൂളും അദ്ദേഹത്തിന് ബാധകമല്ല. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടുമില്ലെന്നും അദ്ദേഹത്തെ അപഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top