Latest News

നിരോധനമില്ല; ഉപാധികളോടെ പടക്കങ്ങള്‍ വില്‍ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പടക്ക വില്‍പ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്.

വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന വിധി. ഉപാധികളോടെ പടക്കങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ കോടതി ഇ- കൊമേഴ്സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

ലൈസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു. അനുവദനീയമായ അളവില്‍ പുകയും മറ്റും പുറത്തുവിടുന്നവ മാത്രം വില്‍ക്കണം തുടങ്ങിയവയാണ് കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം.

എന്നാല്‍ ദീപാവലി ദിനത്തില്‍ രാത്രി എട്ടുമുതല്‍ രാത്രി 10 വരെമാത്രമെ പടക്കങ്ങള്‍ ഉപയോഗിക്കാവു. ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ ഉപയോഗിക്കാം. ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധനയില്‍ വ്യക്തമാക്കുന്നു.

പടക്കനിര്‍മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശത്തെ സംരക്ഷിച്ചും രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം കണക്കിലെടുത്തും പുറപ്പെടുവിച്ച കോടതി വിധി രാജ്യത്തെ ചെറുകിട പടക്ക വ്യവസായങ്ങള്‍ക്ക് ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top