Latest News

പേടിഎം സിഇഒയുടെ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ മൂന്നു പേര്‍ അറസ്റ്റില്‍

പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയുടെ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പണം ആവശ്യപ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. പേടിഎം ജീവനക്കാരായ മൂന്നുപേരെയാണ് നോയിഡ സെക്ടറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ വനിതാ ജീവനക്കാരിയാണ്. വിജയ് ശര്‍മയുടെ പേഴ്‌സണല്‍ സെക്രട്ടറി സോണിയ ധവാനാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ പേടിഎമ്മിന്റെ സ്ഥാപകനും എക്‌സിക്യുട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മയുടെ ലാപ്‌ടോപ്പില്‍ നിന്നാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ വിവരങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ 20 കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജയ് ശേഖര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

വ്യക്തികളുടെ വിവരങ്ങളാണ് കംപ്യൂട്ടറില്‍ നിന്ന് നഷ്ടപ്പെട്ടതെന്നും പേടിഎം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top