ജലന്ധറില്‍ വൈദികന്റെ ദുരൂഹ മരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയിലിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം വൈദികരാണ് ആരോപിച്ചു.
വൈദികന്റെ സഹോദരന് ജോസ് കാട്ടുതറ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വൈക്കം ഡിവൈഎസ്പിക്ക് പരാതി നല്കി. ഫാദറിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നുവെന്നും സഹോദരന് പറഞ്ഞു.