Breaking News

ജമാല്‍ ഖഷോഗിയുടെ കൊലപാതകം ചുരുളഴിയാത്ത കഥ

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യയെ ഒറ്റപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. തുര്‍ക്കിയിലെ സൗദി അറേബ്യയുടെ കോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗി മര്‍ദനമേറ്റ് മരിച്ചിരിക്കുന്നതെന്ന് സൗദി സര്‍ക്കാര്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. മൃതദേഹം എവിടെയാണെന്ന് മാത്രം വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായി പ്രവര്‍ത്തിക്കുന്ന ജമാലിന്റെ മൂന്ന് മക്കളും അമേരിക്കന്‍ പൗരന്മാരാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായിരുന്നു ജമാല്‍. ഒക്ടോബര്‍ 2ന് തുര്‍ക്കിയിലെ ഇസ്റ്റാന്‍ബൂള്‍ സൗദി എംബസിയില്‍ വിവാഹത്തിനാവശ്യമായ ഔദ്യോഗിക രേഖ കൈപ്പറ്റാന്‍ എത്തിയതിനുശേഷമാണ് ജമാലിനെ കാണാതായത്.

മുമ്പ് സൗദി ഭരണകൂടത്തിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഖഷോഗി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അകന്നതോടെ കഴിഞ്ഞ വര്‍ഷം രാജ്യം വിട്ട് യുഎസില്‍ താമസിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഉത്പാദകരായ സൗദി അറേബ്യയുമായി അമേരിക്ക അകലുന്നതോടെ അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top