Breaking News

ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ തീരുമാനം നാളെ

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നാളെ തീരുമാനമെടുക്കും. 19 പുനഃപരിശോധനാ ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയാണു കോടതിയെ സമീപിച്ചത്. ശബരിമലയില്‍ ഇതരമതസ്ഥര്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഇക്കൂട്ടത്തില്‍ പെടും. പൂജ അവധിയ്ക്ക് ശേഷം ഇന്നാണ് സുപ്രീംകോടതി വീണ്ടും തുറന്നത്.

അതേസമയം ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ യുവതി എരുമേലി പൊലീസിനെയാണു സമീപിച്ചത്. സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top