ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതി പോലീസ് സഹായം തേടി. ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് പോലീസിനെ സമീപിച്ചത്. കേരള ദളിത് മഹിള ഫെഡറേഷന് നേതാവാണ് 38 കാരിയായ മഞ്ജു. പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി ദർശനത്തിന് സുരക്ഷ ഒരുക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടു. താൻ എത്തിയത് പ്രതിഷേധിക്കാനല്ലെന്നും വിശ്വാസിയാണെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് ദർശനത്തിന് എത്തിയതെന്നും മഞ്ജു പൊലീസിനെ അറിയിച്ചു.
ശബരിമലയില്‍ പ്രവേശിക്കാന്‍ പോലീസ് സഹായം തേടി യുവതി
By
October 20, 2018 2:38 pm