പത്തനംതിട്ട: റിമാന്‍ഡിലായ അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റി. പോലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്ന രാഹുല്‍ ഈശ്വര്‍ കൊട്ടാരക്കര സബ്ജയിലിലാണ് ഇപ്പോഴുള്ളത്. മല കയറാനായെത്തിയ ആന്ധ്ര സംഘത്തെയാണ് രാഹുല്‍ ഈശ്വര്‍ അടങ്ങിയ പ്രതിഷേധക്കാര്‍ തടഞ്ഞത്. പൊലീസ് സുരക്ഷയില്‍ പമ്പ കടന്ന് സ്വാമി അയ്യപ്പന് റോഡില്‍ പ്രവേശിച്ച കുടുംബത്തെ പൊലീസ് പിന്മാറിയതോടെ തടയുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.