Kerala

ഡബ്ല്യുസിസി അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടന; ബാബുരാജ്

കൊച്ചി: അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന്‍ ബാബുരാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവര്‍ ചെയ്തതെന്നും ബാബുരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡബ്ല്യുസിസി ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണ്. അവര്‍ക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അര്‍ത്ഥത്തിലാണ് ഡബ്ല്യുസിസി മനസിലാക്കുന്നത്. അമ്മ എന്ന സംഘടനയ്ക്ക് ആവര്‍ കനത്ത ദൂഷ്യങ്ങളാണ് ഉണ്ടാക്കിയത്. അമ്മയ്ക്ക് ഡബ്ല്യുസിസി ഉണ്ടാക്കിയ ദോഷങ്ങള്‍ക്ക് സംഘടനയില്‍ ഉള്ളവരോട് മറുപടി പറയേണ്ടത് താന്‍ ആണെന്നും ഈ മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്നും ബാബുരാജ് പറഞ്ഞു.

അതു കൊണ്ടാണ് അമ്മ മാറി ചിന്തിക്കുന്നത്. ഇവരെ തിരിച്ച് എടുത്താല്‍ ഡബ്ല്യുസിസി എന്ന സംഘടന ഇല്ലാതാകുമോയെന്നും ബാബുരാജ് ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top