വിശ്വാസം ഹനിച്ചാല്‍ നിയമം കൈയിലെടുക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. യുവതികള്‍ക്ക് പൊലീസിന്റെ വേഷം കൊടുത്തതിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം. പൊലീസ് ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
അതേസമയം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത് രണ്ട് ആക്ടിവിസ്റ്റുകളായിരുന്നു. എന്നാല്‍ വന്നവര്‍ ആരെന്ന് പൊലീസ് മനസ്സിലാക്കേണ്ടിയിരുന്നു. പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് ആരും വളംവെച്ചുകൊടുക്കരുതെന്നും കടകംപള്ളി വ്യക്തമാക്കി.