ഗായിക സിത്താരയുടെ ഡാന്‍സ് കവര്‍ വീഡിയോ ആരാധക പ്രശംസകളേറ്റു വാങ്ങി ട്രെന്‍ഡിംഗാകുന്നു. ശ്രീ ഗുരവേ നമ എന്ന ഗാനത്തിന്റെ ഡാന്‍സ് കവര്‍ ഗായികയും നര്‍ത്തകിയുമായ സിത്താര കലാമേഖലയിലെ അതികായന്മാരുടെ ഓര്‍മകള്‍ക്ക് മുന്നിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.
മാധവന് കിഴക്കൂട്ടിന്റെ വരികള്‍ക്ക് ബിനീഷ് ഭാസ്കരനാണ് സംഗീതം. കലാമണ്ഡലം ശ്രുതിയുടേതാണ് കൊറിയോഗ്രാഫി. സിത്താരയുടെ പാട്ടിനേയും നൃത്തത്തെയും പ്രശംസിച്ച് അഭിനന്ദന പ്രവാഹമാണ് യുട്യൂബില്‍ വീഡിയോയ്ക്ക് താഴെ കമന്റുകളായി എത്തിയിരിക്കുന്നത്.