Latest News

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

നിലയ്ക്കലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. നിരോധനാജ്ഞ ലംഘിച്ച അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 41 പോരാണ് പ്രതിഷേധിച്ചത്.  യുവ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബുവടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. നിലയ്ക്കലും പമ്പയിലും തങ്ങളുടെ നിരവധി പ്രവര്‍ത്തകരുടെണ്ടെന്നും ഇനിയും നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രകാശന്‍ പറഞ്ഞു.

ഒരു യുവതിയേയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇന്നും നാളെയും ശബരിമലയില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. നിലയ്ക്കലില്‍ ബിജെപി നീതി നിഷേധസമരം തുടങ്ങും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും
അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top