കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു യാത്രക്കാരുമായുള്ള ആദ്യ സര്‍വ്വീസ് അബുദാബിയിലേക്ക്. ഉദ്ഘാടന ദിവസമായ നവംബര്‍ 9ന് രാവിലെ 11ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737800 വിമാനമാണ് ഇതിനായി ക്രമീകരിക്കുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് വിമാനം അബുദാബിയിലെത്തും.
സമയക്രമം ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പരിഗണനയിലാണ്. രണ്ടോ മൂന്നോ ദിവസത്തിനകം അംഗീകാരം ലഭിക്കുമെന്നാണു കരുതുന്നത്. ഇതു ലഭിച്ചാലുടന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ക്രമീകരണം ചെയ്യും. ഒരാഴ്ചയ്ക്കകം ടിക്കറ്റ് ബുക്കിങ് തുടങ്ങാന്‍ കഴിയുമെന്നാണ് എയര്‍ഇന്ത്യ എക്സ്പ്രസ് പ്രതീക്ഷിക്കുന്നത്. 9ന് അബുദാബിയില്‍ നിന്നു കണ്ണൂരിലേക്കും സര്‍വീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും.