Kerala

വിശ്വാസികള്‍ക്ക് ധൈര്യമായി വരാം; ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് ഐജി മനോജ് എബ്രഹാം

ശബരിമലയില്‍ പോലീസ് ആവശ്യമായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും വിശ്വാസികള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും വരാമെന്നും ഐ.ജി മനോജ് എബ്രഹാം. ഒരാളെയും ആരും തടയില്ല. തടസമുണ്ടാക്കിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല പ്രദേശത്ത് സമരം അനുവദിക്കില്ല. ഈ പ്രദേശങ്ങളിലെ പൊലീസ് വിന്യാസം ഇന്നാണ് നടപ്പിലാക്കിയത്. കഴിഞ്ഞദിവസം പ്രതിഷേധക്കാരെത്തുമെന്ന് കരുതിയിരുന്നില്ല. അയ്യപ്പ ഭക്തരുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കിയെന്നും മനോജ് എബ്രഹാം പറഞ്ഞു.

പമ്പയിലും നിലയ്ക്കലും വിവിധ ഹൈന്ദവ സംഘടനകളുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരം പുരോഗമിക്കുകയാണ്. അതേസമയം ഇന്ന് വൈകിട്ട് നടതുറക്കാനിരിക്കെ കൂടുതല്‍ സ്ത്രീ ഭക്തരെത്തുന്നത് കണക്കിലെടുത്ത് പമ്പയിലും നിലയ്ക്കലും സന്നിധാനത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top