Home app

ഇനി സന്ദേശങ്ങള്‍ സൂക്ഷിച്ച് ; സോഷ്യല്‍ മീഡിയകളിലൂടെ ഭീതിപരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ്

കിട്ടുന്ന മെസേജുകള്‍ കണ്ണൂംപൂട്ടി ഫോര്‍വേര്‍ഡ് ചെയ്യുന്ന പരിപാടി ഇനി സൂക്ഷിച്ചു വേണം. സോഷ്യല്‍ മീഡിയകളിലൂടെ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷംവരെ തടവു ലഭിക്കാം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായതോടെയാണ് ഐടി ആക്ട് പ്രകാരം പുതിയ നടപടി. ഇത്തരത്തില്‍ വസിതുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു.

പ്രചരിപ്പിക്കുന്നവയില്‍ 99 ശതമാനം സന്ദേശങ്ങളും വ്യാജമാണ്. ബ്ലാക്ക് സ്റ്റിക്കറിന്റെ പേരിലും പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തില്‍ വലിയ തോതില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സംശയത്തിന്റെ പേരില്‍ അതിക്രമത്തിന് ഒരുങ്ങുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഭയാനകമായ ഒരവസ്ഥയും നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top