ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സന്നിധാനത്ത് ദര്‍ശനത്തിന് പോയ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. നാല്പത്തഞ്ചുകാരിയായ ആന്ധ്ര സ്വദേശിനി മാധവിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയത്. ശരണമന്ത്രങ്ങളുമായി പ്രതിഷേധക്കാര്‍ ഇവരെ പിന്തുടരുകയായിരുന്നു. മുന്നോട്ട് പോയാല്‍ സംരക്ഷണം നല്‍കാമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മല കയറുന്നതില്‍ നിന്ന് യുവതി പിന്മാറുകയായിരുന്നു. അതേസമയം പത്തനംതിട്ടയില്‍ ചേര്‍ത്തല സ്വദേശിനി ലിബിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ശബരിമല കയറാനെത്തിയ ആന്ധ്ര സ്വദേശിനി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി
By
October 17, 2018 11:24 am