ഇംഗ്ലീഷ് ഫുട്ബോളിന്റെ അഭിമാന ക്ലബായ മഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ ക്ലബിനെ 300 കോടി പൗണ്ടിന് സൗദി രാജകുമാരാന് വില്ക്കാന് ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ ക്ലബ് ആരാധകരെ ആശ്ചര്യപ്പെടുത്തുകയാണ്. ഫുട്ബോളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിന്‍ സല്മാന് ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ക്ലബില്‍ ഗ്ലാസര്‍ കുടുംബത്തിനുള്ള 3 ബില്യണ്‍ പൗണ്ടിന്റെ പ്രൈവറ്റ് ഷെയറുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെ വന്‍കിട സാമ്പത്തിക ശക്തികളിലൊന്നായ സൗദിഅറേബ്യ സ്പോര്‍ട്സില്‍ തങ്ങളുടേതായ ഇടം കണ്ടെത്താനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എഫ്1, ഡബ്ല്യൂഡബ്ല്യൂഇ എന്നീ ക്ലബുകളെ സൗദി ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഫുട്ബോള്‍ സജീവ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്തറുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഖത്തറി ചാനലായ ബിഇന്‍ സ്പോര്‍ട്സിനെ സൗദി നിരോധിച്ചിരുന്നു. സൗദിഅറേബ്യ മഞ്ചസ്റ്ററിനെ വാങ്ങാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളെ ഗള്‍ഫ് രാജ്യങ്ങള്‍ ഈ തരത്തിലും വിലയിരുത്തുന്നുണ്ട്.