Kerala

ഡബ്ല്യുസിസിക്ക് പ്രത്യേക അജണ്ടയുണ്ട്; ആക്രമിക്കപ്പെട്ട നടി തന്റെ ചങ്കാണെന്ന് ബാബുരാജ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല.ഡബ്ല്യുസിസിക്ക് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് നടന്‍ ബാബുരാജ്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണെന്നും പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണെന്നും പറഞ്ഞ ബാബുരാജ് നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം എന്നും ചോദിക്കുന്നു.

മാത്രമല്ല, അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. എന്തോ ഒരു ഫ്രസ്‌ട്രേഷന്‍ ആണിത്. ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും ബാബുരാജ് വ്യക്തമാക്കി.

അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ..? എന്നും ബാബുരാജ് പറഞ്ഞു.

ശനിയാഴ്ച കൊച്ചിയില്‍ നടന്ന ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ എ എം എം എയുടെ നേതൃത്വത്തില്‍ നടന്ന ഒരു ചര്‍ച്ചക്കിടയില്‍ ബാബുരാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ വിശേഷിപ്പിച്ചുവെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബാബുരാജ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top