കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍കുമാറിന് വേണ്ടി നേരത്തെ ഹാജരായ അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. സുനില്‍ കുമാറിന് വേണ്ടി ഹാജരായ അഡ്വ.പ്രതീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് എന്നിവരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.
കേസില്‍ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേര്‍ത്തത്. എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവരും നല്കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിയ്ക്കുകയായിരുന്നു.