Latest News

ഒടുവില്‍ മൗനം വെടിഞ്ഞ് ബിജെപി; എം.ജെ അക്ബറിനെതിരായ എല്ലാ പരാതികളും പരിശോധിക്കും

ന്യൂഡല്‍ഹി: ഒടുവില്‍ ബിജെപി മൗനം വെടിഞ്ഞു. മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ എല്ലാ പരാതികളും പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.

‘നമുക്ക് നോക്കാം അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന്. ആരോപണങ്ങളും അത് ഉന്നയിക്കപ്പെട്ടവരെയും കൂടുതല്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പേര് പറഞ്ഞ് എന്തും എവിടെയും പോസ്റ്റ് ചെയ്യാം. പക്ഷേ അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണ്’ അമിത് ഷാ പറഞ്ഞു.

അക്ബറിനെതിരായ ആരോപണങ്ങള്‍ രാജ്യത്ത് ആളിക്കത്തുമ്പോള്‍ ആദ്യമായാണ് ബി.ജെ.പിയുടെ ഉന്നത നേതൃത്വം ഇതുസംബന്ധിച്ച് പ്രതികരിക്കുന്നത്.

അതേസമയം, മീടൂ ക്യാമ്പയിന്‍ മുഖേന പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ജഡ്ജിമാരുള്‍പ്പെട്ട നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അറിയിച്ചിരുന്നു. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് മീടൂ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top