Business

വില്‍പ്പന സമ്മര്‍ദം; വിപണി തകര്‍ന്നടിഞ്ഞു

വ്യാഴാഴ്ച ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സില്‍ 1000 പോയിന്റ് വരെ നഷ്ടം വന്നിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകര്‍ക്ക് മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അമേരിക്കന്‍ ഓഹരി വിപണിയിലെ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 759 പോയിന്റ് നഷ്ടത്തില്‍ 34001ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 225 പോയിന്റ് താഴ്ന്ന് 10234 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇന്ത്യ ബൂള്‍സ് ഹൗസിങ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്, എസ്ബി ഐ, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ വലിയ നഷ്ടമുണ്ടാക്കിയത്.

രൂപയുടെ ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോര്‍ഡ് താഴ്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 16 ശതമാനം കുറവുണ്ടായി. രൂപയുടെ വിലത്തകര്‍ച്ച ഓഹരി വിപണിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

വാള്‍സ്ട്രീറ്റ് ഓഹരി വിപണി തകര്‍ന്നത് ഏഷ്യന്‍ വിപണിയേയും സാരമായി ബാധിച്ചു. ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദം ആഭ്യന്തര സൂചികകളെയും തകകര്‍ത്തു.

പൊതുമേഖല ബാങ്ക് ഓപരികളെയാണ് ഇന്നത്തെ തകര്‍ച്ച ഏറ്റവുമധികം ബാധിച്ചത്. ഇതിന് പുറമെ മെറ്റല്‍, ഓട്ടോ, ഫാര്‍മ്മ, ഐടി ഓഹരികളേയും വിലയിടിവിലേക്ക് നയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top