Latest News

മോദി ‘അംബാനി കാ ചൗക്കിദാര്‍’ റഫാലിന് പിന്നാലെ റിലയന്‍സിന് മോദിയുടെ വക ഹെല്‍ത്ത് ഇന്‍ഷൂര്‍ കരാറും

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ ഫ്രഞ്ച് മാധ്യമം പുറത്തുവിട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ അഥവാ ചൗക്കിദാര്‍ എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെയല്ല അംബാനിയുടെ കാവല്‍ക്കാരന്‍ മാത്രമാണ് മോദിയെന്ന് രാഹുല്‍ പറഞ്ഞു.

റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിര്‍ബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുമ്പോട്ട് വച്ചെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത. മോദിയുടെ കളളക്കളി വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടുകളെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. റഫാലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിക്കില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം രാജവയ്ക്കാന്‍ മോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ റഫാലിന് സമാനമായി അനില്‍ അംബാനിക്ക് കോടികളുടെ ഇന്‍ഷൂറന്‍സ് കരാര്‍ നല്‍കിയതായി രാഹുല്‍ ആരോപിച്ചു.

നിങ്ങളുടെ പ്രിയസുഹൃത്ത് പ്രധാനമന്ത്രിയാണെങ്കില്‍ മുന്‍പരിചയമേതുമില്ലാതെ ഒന്നേകാല്‍ കോടിയുടെ റഫാല്‍ കരാര്‍ ലഭിക്കും. അതോടൊപ്പം..

നാല് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കരാറും ഉറപ്പായും നിങ്ങളുടെ കമ്പനിയില്‍ വന്നു ചേരും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top