രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ 25 പൈസ ഇടിഞ്ഞ് 74.50 എന്ന താഴ്ന്ന നിലയിലെത്തി. കാലത്ത് 9.25ന് വ്യാപാരമാരംഭിക്കുമ്പോള് തന്നെ രൂപയുടെ നില മോശമായിരുന്നു. ഓഹരി വിപണിയിലെ തകര്‍ച്ചയും ഇറക്കുമതിക്കാരുടെ വര്‍ദ്ധിച്ച ഡോളറിന്റെ ആവശ്യകതയുമാണ് രൂപയുടെ മൂല്യം ഇടിയാനുള്ള രണ്ട് കാരണങ്ങള്‍.
ബുധനാഴ്ച രൂപയുടെ നില അല്‍പ്പം മെച്ചപ്പെട്ട് 74.21 രൂപ എന്ന നിലയിലെത്തിയത് ആശ്വാസം പകര്‍ന്നിരുന്നു. ഓഹരി വിപണി സെന്‍സെക്സ് ഇന്ന് തുടക്കത്തില്‍ തന്നെ 853 പോയിന്റ് ഇടിഞ്ഞതും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.