ബുധനാഴ്ച ഓഹരി വിപണി നഷ്ടത്തില്‍ നിന്ന് സാവധാനം കരകയറി. സെന്‍സെക്സ് 461 പോയിന്റ് വര്‍ദ്ധിച്ച് 34760 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 159 പോയിന്റ് നേട്ടത്തില്‍ 10460 ലാണ് വ്യാപാരമവസാനിപ്പിച്ചത്.
ഐടി ഒഴികെയുള്ള ഓഹരികളെല്ലാം മുന്നേറ്റം കാഴ്ച വെച്ചു. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഓട്ടോ, മെറ്റല്‍, എനര്‍ജി ഓഹരികളെല്ലാം മികച്ച നേട്ടം കരസ്ഥമാക്കി.
നിഫ്റ്റിയില്‍ ബജാജ് ഫിന്‍സേര്‍വ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. രൂപയുടെ നില മെച്ചപ്പെട്ടത് വിപണിക്ക് കരുത്തായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 22 പൈസ മെച്ചപ്പെടുത്തി 74.17 രൂപ എന്ന നിലയിലെത്തിയിരുന്നു. ഇതിന് പുറമെ ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവും ഇന്ത്യന്‍ വിപണിക്ക് തുണയായി.
അദാനി പവറിന്റെ വില 25 ശതമാനം വര്‍ദ്ധിച്ച് 29.95 രൂപ എന്ന നിലയിലെത്തിയത് വിപണിയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.