Breaking News

മീ ടു ക്യാംപെയിന്‍; എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. മാധ്യമപ്രവര്‍ത്തകരെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി സമീപിക്കുന്നയാളാണ് അക്ബര്‍ എന്നാണ് തന്റെ ട്വിറ്ററിലൂടെ പ്രിയ രമണി വെളിപ്പെടുത്തിയത്.

ഒരിക്കല്‍ ഹോട്ടലില്‍ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റര്‍ മോശമായി പെരുമാറിയെന്ന് 2017 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികള്‍’ എന്ന ലേഖനത്തില്‍ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്ബര്‍ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവര്‍ വെളിപ്പെടുത്തിയത്. വളരെ മോശം അനുഭവമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായതെന്ന് പ്രിയ രമണി തുറന്നടിച്ചു. തനിക്ക് കുടിക്കാന്‍ സോഫ്റ്റ് ഡ്രിംഗ്‌സ് നല്‍കിയതിന് ശേഷം തൊട്ടടുത്തിരിക്കാന്‍ ആവശ്യപ്പെട്ടതായി ലേഖനത്തില്‍ പ്രിയ എഴുതിയിട്ടുണ്ട്. ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് അന്നത്തെ ദിവസം താന്‍ അയാളുടെ മുറിയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പ്രിയാ രമണി തന്റെ ലേഖനത്തില്‍ പറയുന്നു.

പ്രിയയുടെ ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ കഥകള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ഇത് അക്ബറിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നും ശാരീരികമായ ആക്രമണത്തിന് മടിക്കാത്ത, എന്ത് വൃത്തികേടും സ്ത്രീകളോട് പറയാന്‍ മടിക്കാത്തയാളാണ് അദ്ദേഹമെന്നുമാണ് ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top