റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഉന്നതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മാല്‍ഡയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ന്യൂ ഫറാക്ക എക്സപ്രസ് ട്രെയിനാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.
ഹര്ച്ഛന്ദ്പുര് റെയില്‍വേ സ്റ്റേഷന് സമീപമാണ് ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്. ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.