സംഗീതലോകത്തിന് തീരനഷ്ടം സമ്മാനിച്ച് നമ്മെ വിട്ട്പിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കര്‍ ജ്വലിക്കുന്ന ഓര്‍മ്മയായി മാറുമ്പോള്‍, ആരാധകരെ വീണ്ടും കണ്ണീരിലാഴ്ത്തി ബാലയുടെ പുതിയ വിഡിയോ പുറത്ത്. ബാലഭാസ്കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദിയാണ് സ്വകാര്യ ശേഖരത്തില്‍ നിന്നും കണ്ണ് നനയിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പതിനായിരങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത് ബാലഭാസ്കറിന്റെ കുഞ്ഞു മാലാഖ കുട്ടിയായ തേജസ്വിനി ബാലയാണ്. അച്ഛന്റെ സ്റ്റേജ്ഷോ ആദ്യമായി കാണാനെത്തിയ ബാലുവിന്റെ പ്രിയപ്പെട്ട മകള്‍ ജാനിയും സദസിന്റെ സമ്മതത്തോടെ മകള്‍ക്കു വേണ്ടി വാത്സല്യം നിറഞ്ഞു തുളുമ്പുന്ന നീലാംബരി രാഗം വായിക്കുന്നതുമാണ് വീഡിയോയില്‍.