Kerala

ന്യൂനമര്‍ദം ദുര്‍ബലമാകുന്നു ; ഇന്നും നാളെയും കേരളത്തില്‍ മഴ തുടരും

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമായെങ്കിലും ഇന്നും നാളെയും കേരളത്തില്‍  മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷ. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കെഎസ്ഇബി 13 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകും. കാറ്റിന് 70 കി.മീ വേഗത പ്രാപിച്ചാല്‍ ലുബ്നു ചുഴലിക്കാറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും. അതേസമയം ആന്‍ഡമാന്‍ തീരത്തോട് ചേര്‍ന്ന് മറ്റൊരു ന്യൂനമര്‍ദ്ദവും രൂപംകൊണ്ടിട്ടുണ്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top