Kerala

പോണോഗ്രാഫിക് സെര്‍ച്ചിലെ പ്രശ്‌നം ; ചൈല്‍ഡ് ലൈന്‍ ഫോണ്‍ കെണിയിലായി

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നമ്പറിലേക്ക് അശ്ലീല ഫോണ്‍ കോളുകളുടെ ബാഹുല്യം കൊണ്ട് അധികൃതര്‍ പൊറുതിമുട്ടുന്നു.

നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പര്‍ ഇതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.  ഇന്റര്‍നെറ്റിലെ തിരച്ചിലിലാണ് ഫോണ്‍ നമ്പറിന് കഷ്ടകാലം ആരംഭിച്ചത്. ഇന്റര്‍നെറ്റില്‍ പോണാഗ്രാഫിക് വിവരങ്ങള്‍ തിരഞ്ഞപ്പോഴാണ് പലര്‍ക്കും ഈ നമ്പര്‍ കൈയ്യില്‍ കിട്ടിയത്. കിട്ടിയപാടെ പലരും നമ്പര്‍തെറ്റിദ്ധിച്ച് അശ്ലീല സൈറ്റാണെന്ന് കരുതി തച്ചിനിരുന്നു വിളിച്ച് സായൂജ്യം നേടി.

സേര്‍ച്ചിംഗിലെ പിഴവാണ് നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ ഇടവന്നതെന്ന് അധികൃതര്‍ വിശദീകരണം നല്‍കി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്‍ ടെലികോം സര്‍വീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top