Kerala

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ബോധം തെളിഞ്ഞതായും ദ്രവ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പുരോഗതി ഉണ്ടായാല്‍ ഈ ആഴ്ച അവസാനം വാര്‍ഡിലേക്ക് മാറ്റുമെന്നാണ് വിവരം. സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അപകടമുണ്ടായത്. മകള്‍ തേജസ്വിനി തല്‍ക്ഷണം മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top