ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. കാലത്ത് സെന്‍സെക്സ് 250 പോയിന്റ് നഷ്ടത്തില്‍ 34,412.36ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 82.35 പോയിന്റ് കുറഞ്ഞ് 10234ലാണ് വ്യാപാരം മുന്നേറുന്നത്.
വിപണിയിലെ പ്രധാന ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എച്ച്ഡിഎഫ്സി, ഐടിസി വില്‍പ്പന സമ്മര്‍ദത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച 792.17 പോയിന്റാണ് സെന്‍സെക്സില്‍ നഷ്ടമുണ്ടായത്.