Business

ദുരന്തവെള്ളി ; സെന്‍സെക്‌സില്‍ 792 പോയിന്റ് നഷ്ടം

റിസേര്‍വ് ബാങ്കിന്റെ വായ്പാ നയത്തില്‍ റിപ്പോ റിവേഴ്‌സ് നിരക്കില്‍ മാറ്റമില്ലാതെ വന്നതോടെ ഓഹരി വിപണി ഇന്ന് ദുരന്ത വെള്ളിയായി മാറി.

സെന്‍സെക്‌സ് 792 പോയിന്റ് നഷ്ടത്തോടെ 34,377 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 283 കുറഞ്ഞ് 10136ലാണ് വ്യാപാരമവസാനിച്ചത്.

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളായ എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസിഎല്‍ എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് എക്‌സ്സൈസ് തീരുവ കുറച്ചതാണ് വിലയിടിയാനുള്ള പ്രധാന കാരണം.

ഇതിന് പുറമെ ബാങ്കിംഗ് ഓഹരികള്‍ക്കും തിരിച്ചടിയേറ്റു. യെസ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

സെന്‍സെക്‌സ് മൂന്ന് ദിവസത്തിനുള്ളില്‍ 2149 പോയിന്റും നിഫ്റ്റി 691 പോയിന്റുമാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

ഡോളര്‍ വിനിമയത്തില്‍ 74 രൂപ എന്ന ഏറ്റവും മോശം നിലയിലെത്തിയത് വിപണിയിലെ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

റിസേര്‍വ് ബാങ്ക് രൂപയെ രക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് വന്നതോടെ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദം വര്‍ധിക്കുകയാണ്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വില്‍ക്കുന്നത് തിങ്കളാഴ്ചയും തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top