Film News

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ തിയേറ്ററുകളില്‍

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ തിയേറ്ററുകളിലെത്തി. ബിജു മജീദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് ഏരീസ് ഗ്രൂപ്പ് ആണ് നിര്‍മ്മിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആര്‍ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.

ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ്‌നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരോടൊപ്പം ലാലു അലക്‌സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ,ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍,മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് . വര്‍ക്കല, പുനലൂര്‍, -ഐക്കരക്കോണം, കൊച്ചി എന്നിവടങ്ങളായിരുന്നു ലൊക്കേഷന്‍. ഡാം 999 എന്ന ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയിയാണ് ഈ ചിത്രത്തിന്റെ ഡിസൈനര്‍.

ചിത്രത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മിതിയ്ക്കാണ് വിനിയോഗിക്കുക. 111 പുതുമുഖങ്ങള്‍ 74 ടെക്‌നീഷ്യന്മാരും ഈ ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് തുടക്കം കുറിക്കുന്നുവെന്നതും ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ പ്രത്യേകതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top