തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഊര്‍ജ്ജിതമായി മുന്നോട്ട്. ശബരിമല സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാപൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ജോലിയും വിശ്വാസവും രണ്ടും രണ്ടാണെന്നും പൊലീസ് സേനയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും ബെഹ്റ വ്യക്തമാക്കി. വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ കത്തയച്ചു. അഞ്ഞൂറ് വനിതാ പൊലീസെങ്കിലും സുരക്ഷക്കായി വേണ്ടിവരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അതേസമയം, വിവിധ ഹിന്ദുസംഘടനകള്‍ കോടതി വിധിക്കെതിരെ സമൂഹത്തില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. തുലാമാസ പൂജക്കായി 18ന് നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്ന കണക്കുകൂട്ടലില്‍ സന്നിധാനത്തടക്കം വനിത പൊലീസിനെ നിയോഗിക്കാനാണ് പോലീസിന്റെ നീക്കം.